ADVERTISEMENT

ചെന്നൈ∙ സ്റ്റാർട്ടപ്പ് കമ്പനിയായ സ്‌പേസ് സോൺ ഇന്ത്യ വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ഹൈബ്രിഡ് റോക്കറ്റ് ‘റൂമി’ വിക്ഷേപിച്ചു. കോസ്മിക് റേഡിയേഷൻ തീവ്രത ഉൾപ്പെടെയുള്ള അന്തരീക്ഷ അവസ്ഥകളെ നിരീക്ഷിക്കുന്നതിനും ശേഖരിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത 3 ക്യൂബ് ഉപഗ്രഹങ്ങളുമായി കേളമ്പാക്കത്തെ മൊബൈൽ ലോഞ്ച് പാഡിൽനിന്ന് ശനിയാഴ്ച രാവിലെ 7.15നായിരുന്നു വിക്ഷേപണം.

ഉപഗ്രഹ വിക്ഷേപണത്തിനുശേഷം ഭൂമിയിലേക്കു മടങ്ങാൻ ശേഷിയുള്ളതാണു 'റൂമി' എന്ന ചെറുറോക്കറ്റ്. 80 കിലോയാണു ഭാരം. 3 ഉപഗ്രഹങ്ങളും ഭൂമിയിൽനിന്ന് 80 കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ച ശേഷം റോക്കറ്റിലെ പാരച്യൂട്ടുകൾ ഉപയോഗപ്പെടുത്തി ഭൂമിയിലേക്കു തിരികെയിറങ്ങും. ആറായിരത്തോളം സ്കൂൾ വിദ്യാർഥികൾ ഇതിന്റെ നിർമാണത്തിൽ പങ്കാളിയായിട്ടുണ്ട്. ഖര, ദ്രവ ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന റോക്കറ്റ് പരിസ്ഥിതി സൗഹൃദമാണെന്ന് അധികൃതർ അവകാശപ്പെട്ടു.

English Summary:

India’s first reusable hybrid rocket takes off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com