ADVERTISEMENT

തിരുവനന്തപുരം∙ പദ്ധതികൾ പലതുമുണ്ടായിട്ടും സത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറയുന്നില്ലെന്ന കണക്കുകൾ പുറത്ത്. 2016 മുതൽ 2023 വരെയുള്ള കാലത്ത് ഏറ്റവുമധികം കുറ്റകൃത്യം നടന്നത് 2023ലാണ് – 18,980. 2021 വരെ 16,199 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2022 ആയപ്പോൾ കേസുകളുടെ എണ്ണത്തിൽ വൻ വർധന വന്നു – 18,943. കഴിഞ്ഞ വർഷം 2562 പീഡനക്കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, ഈ വർഷം ജൂൺ വരെ 1338 കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ട്. 

ഭർത്താക്കന്മാരും ബന്ധുക്കളും ഉപദ്രവിച്ചെന്ന കേസുകളുടെ കാര്യത്തിലും 2021 മുതൽ വൻ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 2020ൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇത്തരം കേസുകളുടെ എണ്ണം 2707 ആയിരുന്നെങ്കിൽ 2021 ആയപ്പോൾ അത് 4997 ആയി ഉയർന്നു. 2022ൽ 4998, 2023ൽ 4710 ആയി. ഈ വർഷം ജൂൺ വരെ 2327 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 

2016ൽ 25 സ്ത്രീധനപീഡന മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017ൽ 12, 2018ൽ 17, 2019ൽ 8, 2020ൽ 6, 2021ൽ 9, 2022ൽ 11, 2023ൽ 8, ഈ വർഷം ജൂൺ വരെ 3 കേസുകൾ എന്നിങ്ങനെയാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

English Summary:

Crimes Against Women Surge in Kerala: Alarming Statistics Demand Action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com