ADVERTISEMENT

ചെന്നൈ ∙ മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടിയും ബിജെപി നേതാവുമായ നമിതയോടും ഭർത്താവിനോടും അധികൃതർ അപമര്യാദയായി പെരുമാറിയതായി ആരോപണം. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്നു തടഞ്ഞെന്നും മതം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടെന്നും സമൂഹമാധ്യമത്തിൽ നമിത ആരോപിച്ചു.

താനും ഭർത്താവും ജന്മംകൊണ്ടു ഹിന്ദുക്കളാണെന്നും രാജ്യത്തുടനീളം വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും നമിത പറഞ്ഞു. തിരുപ്പതി അടക്കമുള്ള ക്ഷേത്രങ്ങളിൽ പോയിട്ടും ഇതുവരെ ആരും സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടില്ല. ശക്തമായ നടപടി സ്വീകരിക്കാൻ ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു തയാറാകണമെന്ന് നമിത ആവശ്യപ്പെട്ടു. അതേസമയം, മാസ്ക് ധരിച്ചതിനാലാണു വിവരങ്ങൾ തേടിയതെന്നും ഇതു പതിവു രീതിയാണെന്നും ക്ഷേത്രം അധികൃതർ പറഞ്ഞത്. മാസ്ക് ധരിച്ചതിനാൽ നമിതയാണു വന്നതെന്നു മനസിലായില്ലെന്നും അധികൃതർ വിശദീകരിച്ചു.

English Summary:

Actress Namitha Alleges Religious Discrimination at Madurai Meenakshi Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com