ADVERTISEMENT

ചെന്നൈ ∙ മധുര മീനാക്ഷി ക്ഷേത്രത്തിലുണ്ടായ സംഭവം നടി നമിതയെ വേദനിപ്പിച്ചുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു. സംഭവത്തിൽ അന്വേഷണം നടത്താൻ ദേവസ്വം കമ്മിഷണർ ഉത്തരവിട്ടതായും നിയമ ലംഘനം നടന്നിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ദർശനത്തിനെത്തിയ നമിതയോടും ഭർത്താവിനോടും, ഹിന്ദു ആണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അധികൃതർ ആവശ്യപ്പെട്ട സംഭവത്തിലാണു മന്ത്രിയുടെ പ്രതികരണം.

തങ്ങൾ ഹിന്ദുക്കളാണെന്ന് അറിയിച്ചെങ്കിലും അധികൃതർ അംഗീകരിച്ചില്ലെന്ന് നമിത ആരോപിച്ചു. ഏറെ നേരത്തിനു ശേഷം, നമിത നെറ്റിയിൽ കുങ്കുമം ചാർത്തിയ ശേഷമാണു പ്രവേശനം അനുവദിച്ചത്. സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട സംഭവം നമിത തന്നെയാണു സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.

English Summary:

Madurai Meenakshi Temple Controversy: HR & CE Minister Apologizes, Orders Inquiry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com