ADVERTISEMENT

തൃശൂർ∙ ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി ഒഴിഞ്ഞ് നടന്‍ ഇടവേള ബാബു. ലൈംഗികാരോപണ പരാതിയെ തുടർന്ന് കേസെടുത്ത പശ്ചാത്തലത്തിലാണു പദവി ഒഴിഞ്ഞത്. നടിയുടെ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ ഇടവേള ബാബുവിനെ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. 

ഒരാഴ്ചയായി തന്റെ പേരിൽ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇരിങ്ങാലക്കുട നഗരസഭയുടെ ‘ശുചിത്വ അംബാസിഡർ’ എന്ന പദവിയില്‍ നിന്ന് സ്വയം ഒഴിവാകുവെന്നാണ് ഇടവേള ബാബു അറിയിച്ചിരിക്കുന്നത്. തനിക്കെതിരായ കേസ് നിയപരമായി മുന്നോട്ടു പോകേണ്ടതിനാൽ ഔദ്യോഗിക സ്ഥാനത്തുനിന്നും തന്നെ ഒഴിവാക്കണമെന്നാണ് ഇടവേള ബാബു നഗരസഭയോട് ആവശ്യപ്പെട്ടത്.

തന്റെ പേരിൽ ആരോപിച്ചിട്ടുള്ള കുറ്റങ്ങളിൽ ഇരിങ്ങാലക്കുട നഗരസഭക്ക് ഒരു തരത്തിലും കളങ്കം ഉണ്ടാകരുതെന്നു ആത്മാർഥമായി ആഗ്രഹിക്കുന്നതുകൊണ്ടുമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്നും ഇടവേള ബാബു അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com