ADVERTISEMENT

കൊൽക്കത്ത∙ യുവ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ആർ.ജി കാർ മെഡിക്കൽ കോളജിനെതിരായ കൂടുതൽ തെളിവുകൾ പുറത്ത്. വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തുവെന്നു മാതാപിതാക്കളെ അറിയിക്കുന്ന ശബ്ദരേഖയാണ് പുറത്തു വന്നത്. മെഡിക്കൽ കോളജ് അസിസ്റ്റന്റ് സൂപ്രണ്ടാണു മാതാപിതാക്കളെ വിളിച്ചത്. മൂന്നു തവണയാണ് മെഡിക്കൽ കോളജിൽ നിന്നും കുടുംബത്തെ വിളിച്ചത്. ആത്മഹത്യയെന്നു പറഞ്ഞതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് ഉയരുന്ന ആരോപണം.

ഡോക്ടറുടെ പിതാവും ആർ.ജി കാർ ആശുപത്രിയിലെ അസിസ്റ്റന്റ് സൂപ്രണ്ടും തമ്മിലുള്ള സംഭാഷണത്തിൽ മകൾക്കു സുഖമില്ല, ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്നാണ് പറയുന്നത്. പിന്നീടുള്ള ശബ്ദരേഖയിൽ യുവതി ആത്മഹത്യ ചെയ്തതാണെന്നും വേഗം ആശുപത്രിയിൽ എത്തണമെന്നുമാണ് പറയുന്നത്. ഓഗസ്റ്റ് ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. പിജി വിദ്യാർഥിയായ ഡോക്ടറുടെ മൃതദേഹം അർധനഗ്നമായ നിലയിൽ ആശുപത്രിയിലെ സെമിനാർ ഹാളിൽ‌ നിന്ന് കണ്ടെത്തുകയായിരുന്നു.

English Summary:

Family Demands Justice as Audio Evidence Points to Potential Conspiracy in Kolkata Doctor's Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com