ADVERTISEMENT

ന്യൂഡൽഹി / ഇടുക്കി∙ മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന നിലപാടിലുറച്ച് സിപിഎം ദേശീയ നേതാവ് വൃന്ദ കാരാട്ട്. ആരോപണമുയർന്നപ്പോൾ കോൺഗ്രസ് എംഎൽഎമാർ രാജിവച്ചില്ലെന്നത് മുകേഷ് രാജി വയ്ക്കാതിരിക്കാനുള്ള ന്യായമാവരുതെന്ന് വൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു. കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്ന പശ്ചാത്തലത്തിൽ രാജിവച്ച് അന്വേഷണം നേരിടണമെന്നും അവർ പറഞ്ഞു. എന്നാൽ വിഷയത്തിൽ സംസ്ഥാന നേതൃത്വം പ്രതികരിക്കുമെന്ന് പറഞ്ഞ് പ്രകാശ് കാരാട്ട് ഒഴിഞ്ഞുമാറി.

മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന എല്‍ഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജന്റെ നിലപാടിനെ പിന്തുണച്ച് മന്ത്രി എം.ബി.രാജേഷ് രംഗത്തെത്തി. ‘‘മുകേഷ് രാജിവയ്ക്കണോ വേണ്ടയോ എന്ന കാര്യത്തിലുള്ള തീരുമാനം ഉത്തരവാദിത്തപ്പെട്ടവർ വേണ്ട സമയത്ത് അറിയിക്കും. കോൺഗ്രസിലെ രണ്ട് എംഎൽഎമാർ തങ്ങൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടും തൽസ്ഥാനത്ത് തുടരുന്നത് ഇ.പി. ജയരാജൻ ചൂണ്ടി കാണിച്ചത് ആ വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ വേണ്ടി മാത്രമാണ്. സിപിഎമ്മിനോടുള്ള സ്നേഹം കോൺഗ്രസിനോട് മാധ്യമങ്ങൾ കാണിക്കാത്തത് അദ്ദേഹം ചൂണ്ടിക്കാട്ടി എന്നേയുള്ളൂ’’ – എം.ബി.രാജേഷ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com