ADVERTISEMENT

ചണ്ഡീഗഢ്∙ ഹരിയാനയിൽ ബീഫ് കഴിച്ചെന്ന് ആരോപിച്ച് തൊഴിലാളിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്തവർ അടക്കം 5 പേരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗാൾ സ്വദേശിയാണു മരിച്ചത്. ഈ മാസം 27നാണു ഹരിയാനയിലെ ചർഖി ദാദ്രി ജില്ലയിൽ സംഭവമുണ്ടായത്.

സാബിർ മാലികിനെ ആണു ബീഫ് കഴിച്ചെന്ന് ആരോപിച്ച് ഗോസംരക്ഷകർ അതിക്രൂരമായി മർദിച്ച് കൊന്നത്. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ വിൽക്കാനെന്ന വ്യാജേന പ്രതികൾ, മാലിക്കിനെ കടയിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് പ്രതികൾ മാലിക്കിനെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ വച്ച് വീണ്ടും മർദിച്ചതാണ് മരണത്തിലേക്ക് നയിച്ചത്.

ആക്രി കച്ചവടക്കാരനായിരുന്നു മരിച്ച സാബിർ മാലിക്. സംസ്ഥാനത്ത് പശുകളെ ബഹുമാനിക്കുന്നുണ്ടെന്നും എന്നാൽ ഇത്തരം അക്രമങ്ങൾ ദൗർഭാഗ്യകരമാണെന്നും ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി പറഞ്ഞു.

English Summary:

Minors Among Five Arrested in Haryana Lynching Case, Victim Accused of Beef Consumption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com