ജൂനിയർ ആർട്ടിസ്റ്റിനെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്ന പരാതി; ശ്രീകുമാർ മേനോനെതിരെ കേസ്
Mail This Article
×
കൊച്ചി∙ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ മരട് പൊലീസ് കേസെടുത്തു. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിലാണ് കേസ്. ഹോട്ടലിൽ വച്ച് സംവിധായകൻ പീഡിപ്പിച്ചതായാണ് പരാതി. ഇവരുടെ മൊഴി നാളെ ഓൺലൈനായി രേഖപ്പെടുത്തും.
ഉത്തരാഖണ്ഡിൽ തീർഥാടന യാത്രയിലാണ് യുവതിയും കുടുംബവും. അവിടെ നിന്ന് കഴിഞ്ഞ ആഴ്ചയാണ് ഇ-മെയിൽ വഴി യുവതി പരാതി നൽകിയത്. ഈ പരാതിയിൽ കഴിഞ്ഞ ദിവസം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പരസ്യചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു പീഡനം. നടൻ ബാബുരാജിനെതിരെയും ജൂനിയർ ആർട്ടിസ്റ്റ് പരാതി നൽകിയിട്ടുണ്ട്.
English Summary:
Case Filed Against Director Sreekumar Menon for Molesting Junior Artist in Hotel
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.