ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി: സുധീഷിനും ഇടവേള ബാബുവിനും എതിരെ കേസെടുത്ത് പൊലീസ്
Mail This Article
×
കോഴിക്കോട് ∙ നടന്മാരായ സുധീഷ്, ഇടവേള ബാബു എന്നിവർക്കെതിരെ ലൈംഗികാധിക്ഷേപത്തിനു കേസെടുത്തു. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ നടക്കാവ് പൊലീസാണു കേസ് റജിസ്റ്റർ ചെയ്തത്. 354 (എ) വകുപ്പ് പ്രകാരമാണു കേസ്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ജൂനിയർ ആർട്ടിസ്റ്റിന്റെ മൊഴി എടുത്തിരുന്നു.
ഒരുമിച്ചു യാത്ര ചെയ്യാം, ടൂര്‍ പോകാം എന്നെല്ലാം പറഞ്ഞ് സുധീഷ് വിളിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം. ഈ ആരോപണം സുധീഷ് തള്ളി. സുധീഷ് കളവ് പറയുന്ന വ്യക്തിയാണെന്നു പറഞ്ഞ് ജൂനിയർ ആർട്ടിസ്റ്റ് വീണ്ടും രംഗത്തെത്തി. താരസംഘടനയായ ‘അമ്മ’യിലെ അംഗത്വഫീസായ 2 ലക്ഷത്തിനു പകരം അഡ്ജസ്റ്റ് ചെയ്താല്‍ മതിയെന്ന് ഇടവേള ബാബു പറഞ്ഞെന്നും നടി വെളിപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.