ADVERTISEMENT

കൊച്ചി∙ ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സിനിമയ്ക്കായി മുടക്കിയ പണത്തിന്റെ കണക്കോ ലാഭവിഹിതമോ നൽകിയില്ലെന്ന പരാതിയിലാണ് നിർ‌മാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തത്. തൃപ്പൂണിത്തുറ സ്വദേശി അഞ്ജന അബ്രഹാമിന്റെ പരാതിയിലാണ് കേസ്. ചിത്രത്തിന്റെ നിർമാണത്തിനായി 6 കോടി രൂപ അഞ്ജന അബ്രഹാം നൽകിയിരുന്നു.

തൃപ്പൂണിത്തുറ മാജിസ്‌ട്രേട്ട് കോടതിയുടെ നിർദേശ പ്രകാരമാണ് നടപടി. വഞ്ചന, ഗൂഢാലോചന കുറ്റം എന്നിവ ചുമത്തിയാണ് നിർമാതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാണ് അഞ്ജനയുടെ പരാതി.

വ്യാജ രേഖകൾ ഉണ്ടാക്കി നിർമാണ ചെലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ചു കാണിച്ചുവെന്നും പരാതിയിൽ പറയുന്നു. കൂടാതെ സിനിമയുടെ ചെലവും വരുമാനവും സംബന്ധിച്ച് സാമ്പത്തിക രേഖകൾ പരിശോധിക്കാൻ അനുവദിച്ചില്ലെന്നും അഞ്ജന ആരോപിക്കുന്നു.

English Summary:

Fraud and Conspiracy Charges: Case Filed Against Producers of Film 'RDX'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com