ADVERTISEMENT

ന്യൂഡൽഹി ∙ പേടിയോ പക്ഷപാതമോ ഇല്ലാതെ നീതി നടപ്പാക്കുന്ന ഇടമായി കോടതികൾ മാറണമെന്നു സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. വിചാരണ കോടതി, ജില്ലാ കോടതി, സെഷൻസ് കോടതി എന്നിവയെ ശക്തിപ്പെടുത്തണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ദ്വിദിന ജില്ലാ ജുഡീഷ്യറി ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘കീഴ്‌ക്കോടതികൾ എന്ന നിലയിൽ ഈ കോടതികളെ കാണരുത്. നീതിന്യായ വ്യവസ്ഥയുടെ നട്ടെല്ലാണ് ഇവ. എന്റെ അഭിഭാഷക ജീവിതത്തിൽ ഇത്തരം കോടതികൾ ജാമ്യം നൽകുന്നതു വളരെ കുറച്ചേ കണ്ടിട്ടുള്ളൂ. എന്റെ മാത്രം അനുഭവമല്ല ഇത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മേൽക്കോടതികളാണ് ഇതിന്റെ ഭാരം അനുഭവിക്കുന്നത്. ജനാധിപത്യത്തെ മുന്നോട്ടു നയിക്കുന്നതു സ്വാതന്ത്ര്യമാണ്. സ്വാതന്ത്ര്യത്തെ ഞെക്കിക്കൊല്ലാനുള്ള ഏതുശ്രമവും നമ്മുടെ ജനാധിപത്യത്തിന്റെ ഗുണമേന്മയെ ബാധിക്കും.’’– കപിൽ സിബൽ പറഞ്ഞു.

പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കപിൽ സിബലിന്റെ വിമർശനം. ബ്രിട്ടിഷ് കാലത്തെ കൊളോണിയൽ രീതി അവസാനിപ്പിക്കണമെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. ജില്ലാ കോടതികളെ കീഴ്‍ക്കോടതിയായി കണക്കാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തിൽ, സുപ്രീംകോടതി സ്ഥാപിക്കപ്പെട്ടതിന്റെ 75–ാം വാർഷികത്തിന്റെ ഓർമയ്ക്കു പ്രത്യേക നാണയം പ്രധാനമന്ത്രി പുറത്തിറക്കി. സമാപന സമ്മേളനം ഞായറാഴ്ച രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്യും.

English Summary:

Kapil Sibal raises bail concerns at trial court level

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com