ADVERTISEMENT

കൊൽക്കത്ത∙ ആർ.ജി.കർ മെഡിക്കൽ കോളജിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം അന്നത്തെ പ്രിൻസിപ്പലിനെ അറിയിക്കാൻ 40 മിനിറ്റ് വൈകിയെന്നു റിപ്പോർട്ട്. 15 ദിവസമായി സിബിഐയുടെ ചോദ്യംചെയ്യലിനു വിധേയനാകുകയാണു മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്. ആശുപത്രി കെട്ടിടത്തിനുള്ളിൽ ഇത്രയും ഹീനമായ ഒരു കുറ്റകൃത്യം നടന്നിട്ടും പ്രിൻസിപ്പലിനെ അത് അറിയിക്കാൻ 30-40 മിനിറ്റ് വൈകിയത് എന്തുകൊണ്ടെന്ന അന്വേഷണത്തിലാണ് സിബിഐ സംഘവും. കസ്റ്റഡിയിൽ നുണപരിശോധനയ്ക്ക് ഉൾപ്പെടെ ഇദ്ദേഹം വിധേയനായിരുന്നു. എന്നിട്ടും അന്വേഷണ സംഘത്തിന് ഇതിനുപിന്നിലെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

അതേസമയം, ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ പിഴവുകളെല്ലാം മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കുന്ന തരത്തിലാണു സന്ദീപ് ഘോഷ് മൊഴി നൽകിയിരിക്കുന്നത് എന്നാണു പുറത്തുവരുന്ന വിവരം. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തെ ആത്മഹത്യയാണെന്നു തെറ്റിദ്ധരിപ്പിച്ചത് എന്തിനെന്നും കുറ്റകൃത്യം നടന്ന സ്ഥലത്ത് ആരെയും കയറ്റാതിരിക്കാനുള്ള ശ്രമം പോലും കുറഞ്ഞതു 40 മിനിറ്റോളം നടത്താതിരുന്നതിനെക്കുറിച്ചും ഇതുവരെ സിബിഐക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണു വിവരം. 

ഓഗസ്റ്റ് 9ന് രാവിലെ 10.20നാണു സംഭവം അറിയുന്നതെന്നു സന്ദീപ് ഘോഷ് പറഞ്ഞു. രാവിലെ ഒൻപതരയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. 10.10ന് ആശുപത്രിയിൽനിന്ന് പൊലീസിനെ വിവരം അറിയിച്ചു. റെസ്പിരേറ്ററി മെഡിസിൻ വിഭാഗത്തിലെ അസോഷ്യേറ്റ് പ്രഫസറായ സുമിത് റോയ് തപാദർ ആണ് വിവരം അറിയിച്ചതെന്നാണ് മുൻ പ്രിൻസിപ്പൽ പറയുന്നത്. ‘‘ആദ്യം 10 മണിക്ക് അവർ വിളിച്ചപ്പോൾ ഫോൺ എടുക്കാൻ കഴിഞ്ഞില്ല. പിന്നീട് തപാദറിനെ 10.30നു തിരിച്ചുവിളച്ചപ്പോഴാണു കാര്യം അറിയുന്നത്. ഉടൻ തന്നെ ആശുപത്രിയിലേക്കു തിരിച്ചു. പോരുന്നവഴി താല പൊലീസ് സ്റ്റേഷനിലും വിളിച്ചു റിപ്പോർട്ട് ചെയ്തെങ്കിലും പൊലീസ് സംഘം സ്ഥലത്തെത്തിയെന്ന അറിയിപ്പു കിട്ടി. പിന്നാലെ മെഡിക്കൽ സൂപ്രണ്ട്, ചെസ്റ്റ് മെഡിസിൻ വിഭാഗം തലവൻ, രോഗി കല്യാൺ സമിതി ചെയർമാൻ എന്നിവരെയും വിളിച്ചു. 11 ആയപ്പോൾ ആശുപത്രിയിൽ എത്തി’’ – ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‌

English Summary:

Bengal Doctor Rape and Murder: Body found at 9:30 am; Principal informed at 10:20 am"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com