ADVERTISEMENT

തിരുവനന്തപുരം∙ നടൻ സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തി. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിനു കാണിച്ചു കൊടുത്തു. കേസിനാസ്പദമായ സംഭവം നടന്ന 2016 ജനുവരി 28ന് 101 ഡി മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂർണമായും വിഡിയോയിൽ ചിത്രീകരിച്ചു.

മുകേഷിന്‍റെ മരടിലെ വീട്ടിൽ നടിയെ എത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. ഇടവേള ബാബുവിനെതിരെ ആരോപണം ഉന്നയിച്ച നടിയെ കൊച്ചിയിലെ ഫ്ലാറ്റിലും ബോൾഗാട്ടി പാലസ് ഹോട്ടലിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്താനാണ് തീരുമാനം. ഇടവേള ബാബുവിന്‍റെ കലൂരുളള ഫ്ലാറ്റിൽ വച്ച് ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ മൊഴി.

മുകേഷ്, ഇടവേള ബാബു, മണിയൻ പിള്ള രാജു അടക്കമുളളവർക്കെതിരായ ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിയുടെ തെളിവെടുപ്പ് ഇന്നും തുടരും. ഇന്നലെ മുൻകൂർ‌ ജാമ്യേപക്ഷയുമായി മണിയൻ പിള്ള രാജു കോടതിയെ സമീപിച്ചിരുന്നു.

English Summary:

Rape case against Siddique: Taking evidence with the actress at the hotel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com