ADVERTISEMENT

കൊച്ചി ∙ മുൻ മലപ്പുറം എസ്.പി.സുജിത് ദാസിനെതിരെ സ്വർണക്കടത്ത് ആരോപണം ഉയര്‍ന്നതോടെ അന്വേഷണവുമായി കസ്റ്റംസും. പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ഒട്ടേറെ ആരോപണങ്ങൾക്കൊപ്പമാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സുജിത് ദാസിനെതിരെയും ആരോപണം ഉന്നയിച്ചിരിക്കുന്നത്.

സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ പിടികൂടിയ സ്വർണക്കടത്ത് കേസുകൾ വിശദമായി പരിശോധിക്കാനാണ് കസ്റ്റംസ് തീരുമാനം. സുജിത് ദാസ് എസ്പിയായിരിക്കെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട നൂറിലേറെ കേസുകളാണ് റജിസ്റ്റർ ചെയ്തത്. ഇത് മാസങ്ങൾക്ക് ശേഷമാണ് കസ്റ്റംസിന് കൈമാറിയത്. പിടികൂടിയ സ്വർണത്തിന്റെ അളവിലടക്കം വലിയ പൊരുത്തക്കേടുകൾ കസ്റ്റംസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യങ്ങളിൽ വിശദമായ പരിശോധന നടത്താനാണ് തീരുമാനം. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്.

പി.വി.അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ സുജിത് ദാസിനെ പത്തനംതിട്ട എസ്പി സ്ഥാനത്തു‌നിന്ന് നീക്കിയിരുന്നു. അൻവറുമായുള്ള ഫോൺ സംഭാഷണം പുറത്തു വന്നതോടെയാണ് സുജിത്ത് ദാസ് കുടുങ്ങിയത്. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറിയുമായി ബന്ധപ്പെട്ടുള്ള പരാതിയെ തുടർന്നായിരുന്നു ഇത്. കസ്റ്റംസ് പരിശോധനയില്‍ കുടുങ്ങാതെ പുറത്തെത്തുന്ന സ്വർണക്കടത്തുകാരെ പുറത്തുവച്ച് പിടികൂടുമെങ്കിലും രേഖകളിൽ കുറച്ചു സ്വർണം മാത്രം പിടിച്ചതായി കാണിക്കുകയാണ് സുജിത് ദാസിന്റെ നേതൃത്വത്തിൽ ചെയ്തിരുന്നത് എന്നായിരുന്നു അൻവറിന്റെ ആരോപണം.

English Summary:

Customs Investigates Former SP Sujith Das Over Gold Smuggling Allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com