ADVERTISEMENT

തൃശൂർ∙ ജയിലിൽ കഴിയുന്ന മകന് കൊടുക്കാൻ കഞ്ചാവുമായി എത്തിയ അമ്മയെ എക്സൈസ് അറസ്റ്റു ചെയ്തു. വിയ്യൂർ സെൻട്രൽ ജയിലിലുള്ള മകനെ കാണാനാണ് അമ്മ കഞ്ചാവുമായി എത്തിയത്. കാട്ടാക്കട വീരണകാവ് പന്നിയോട് കുന്നിൽ വീട്ടിൽ ലതയെ (47) ആണ് 80 ഗ്രാം കഞ്ചാവുമായി വിയ്യൂർ സെൻട്രൽ ജയിലിന്റെ പ്രവേശന കവാടത്തിൽ വച്ച് അറസ്റ്റു ചെയ്തത്. ജയിൽ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിധിൻ.കെ.വിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ലതയെ പിടികൂടിയത്. കാപ്പ കേസിൽ പ്രതിയാണ് ലതയുടെ മകൻ.

English Summary:

Excise arrested mother who brought ganja to her son in jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com