ADVERTISEMENT

ചെന്നൈ ∙ സിനിമാ സെറ്റിലെ കാരവനിൽ ഒളിക്യാമറയുണ്ടെന്ന ആരോപണം ഉന്നയിച്ചതിനു പിന്നാലെ കേരളത്തിൽ നിന്നുള്ള അന്വേഷണസംഘം വിഷയവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളിൽ വ്യക്തത തേടി വിളിച്ചതായി നടി രാധിക ശരത്കുമാർ. തമിഴ് സിനിമാ മേഖലയിലെ ചൂഷണങ്ങൾ സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ സമിതി രൂപീകരിക്കണമെന്നും രാധിക ആവശ്യപ്പെട്ടു.

‘‘എന്റെ സിനിമയുടെ സെറ്റിലാണോ ഇത്തരത്തിലൊരു സംഭവമുണ്ടായതെന്നു ചോദിച്ച് മോഹൻലാലും വിളിച്ചിരുന്നു. ആ സംഭവം നടക്കുമ്പോൾ പ്രധാന താരങ്ങളാരും അവിടെയുണ്ടായിരുന്നില്ല. ഒളിക്യാമറ ദൃശ്യങ്ങളാണ് സെറ്റിലുണ്ടായിരുന്നവർ കണ്ടതെന്നു ബോധ്യമായതോടെ ഞാൻ ബഹളം വച്ചു. നിർമാണക്കമ്പനി അധികൃതരെ വിളിച്ച് നടപടിയെടുക്കാനും ആവശ്യപ്പെട്ടു.

ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിച്ചു. വർഷങ്ങൾക്കു മുൻപുള്ള സംഭവങ്ങൾ വിളിച്ചുപറഞ്ഞ് വിവാദമുണ്ടാക്കുന്നത് എന്തിനാണെന്നു ചിലർ ചോദിക്കുന്നതു കേട്ടു. എന്റെ ജീവിതത്തിൽ എനിക്കുണ്ടായ ദുരനുഭവങ്ങൾക്കെതിരെ അപ്പോൾ തന്നെ ഞാൻ പ്രതികരിച്ചിട്ടുണ്ട്. അനാവശ്യ വിവാദമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. കേസുമായി മുന്നോട്ടില്ല’’– രാധിക വെളിപ്പെടുത്തി.

ചൂഷണങ്ങൾ തടയാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്നു തമിഴ് താര സംഘടനയായ ‘നടികർ സംഘം’ ജനറൽ സെക്രട്ടറി വിശാൽ വ്യക്തമാക്കിയിരുന്നു. എത്ര കമ്മിഷനുകൾ വന്നാലും എല്ലാവരും ചേർന്നു ശ്രമിച്ചാൽ മാത്രമേ ചൂഷണങ്ങൾ ഒഴിവാക്കാനാകൂവെന്നു നടൻ അർജുനും പ്രതികരിച്ചു.

English Summary:

Radhika Sarathkumar Demands Committee to Probe Exploitation in Tamil Film Industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com