ADVERTISEMENT

മുംബൈ ∙ മദ്യലഹരിയിൽ യാത്രക്കാരൻ സ്റ്റിയറിങ് പിടിച്ചുതിരിച്ചതിനെ തുടർന്ന് കാൽനട യാത്രക്കാർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം. നൂപുർ മണിയാർ (27) എന്ന യുവതിയാണ് മരിച്ചത്. അപകടത്തിൽ 9 പേർ പരുക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവർ മുംബൈ കെഇഎം ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.

അറസ്റ്റിലായ ദത്താ ഷിൻഡെ (ചിത്രം: X)
അറസ്റ്റിലായ ദത്താ ഷിൻഡെ (ചിത്രം: X)

പ്രതി ദത്താ ഷിൻഡെയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ലാൽബാഗ് മേഖലയിലാണ് അപകടമുണ്ടായത്. ഡ്രൈവറുമായി തർക്കിച്ച യാത്രക്കാരൻ അപ്രതീക്ഷിതമായി സ്റ്റിയറിങ്ങിൽ പിടിച്ചുതിരിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച ശേഷം കാറിലും ബൈക്കിലും ഇടിച്ചാണ് നിന്നത്.

English Summary:

Woman Dead after drunk man grabs steering wheel of BEST bus in Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com