ADVERTISEMENT

ബെംഗളൂരു∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനും മലയാള സിനിമാ മേഖലയിൽ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങൾക്കും പിന്നാലെ, കന്നഡ സിനിമയിലെ ലൈംഗികാരോപണങ്ങൾ അന്വേഷിക്കാൻ കമ്മിറ്റിയെ നിയോഗിക്കണമെന്ന് കർണാടക സർക്കാരിന് കന്നഡ ചലച്ചിത്ര പ്രവർത്തകരുടെ ഭീമ ഹർജി. സാൻഡൽവുഡിലെ 150 ചലച്ചിത്ര പ്രവർത്തകർ ഒപ്പിട്ട പരാതിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കൈമാറിയത്. കന്നഡ ചലച്ചിത്ര മേഖലയിൽ ഉയർന്നുവന്ന സമാന ആരോപണങ്ങൾ സർക്കാർ കമ്മിറ്റിയെവച്ച് അന്വേഷിക്കണമെന്ന് ചലച്ചിത്ര പ്രവർത്തകർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.

പരാതി നൽകിയവരിൽ താരങ്ങളും സംവിധായകരും എഴുത്തുകാരുമുണ്ട്. കേരള സർക്കാർ നിയോഗിച്ച ഹേമാ കമ്മിറ്റിക്ക് സമാനമായി സാൻഡൽവുഡിലെ പീഡന ആരോപണങ്ങൾ അന്വേഷിക്കാൻ കർണാടക സർക്കാർ കമ്മിറ്റിയെ നിയോഗിക്കണമെന്നാണ് ആവശ്യം. സുപ്രീംകോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തിൽ വേണം കമ്മിറ്റി അന്വേഷണം നടത്തേണ്ടതെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

"ലൈംഗികമായി അതിക്രമം നേരിടുന്നവരിൽ പലരും ‘മീ ടൂ’ ക്യാംപെയ്ന്റെ സമയത്ത് ഇക്കാര്യം തുറന്നുപറയാൻ ശ്രമിച്ചിരുന്നു. സർക്കാർ വിഷയത്തിൽ കർശനമായ നടപടികൾ സ്വീകരിക്കണം." നടൻ കിഷോർ പറഞ്ഞു.

English Summary:

Karnataka Film Industry Seeks 'Hema Committee'-like Panel to Address Sexual Harassment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com