ആർഭാടമേ കടക്ക് പുറത്ത്! സമ്മേളനങ്ങളിൽ പൊതിച്ചോർ; നിർദേശവുമായി സിപിഎം
Mail This Article
×
തിരുവനന്തപുരം∙ സമ്മേളനങ്ങളിൽ ആർഭാടം വേണ്ടെന്ന് സിപിഎം നിർദേശം. ഭക്ഷണത്തിലും പ്രചാരണത്തിലും ആർഭാടം ഒഴിവാക്കണമെന്ന് പാർട്ടി കീഴ്ഘടകങ്ങൾക്ക് സംസ്ഥാന കമ്മിറ്റി നിർദേശം നൽകി. കഴിഞ്ഞ തവണ ചില സ്ഥലങ്ങളിലെ സമ്മേളനങ്ങൾ ആർഭാടത്തെ തുടർന്ന് ചർച്ചയായ സാഹചര്യത്തിലാണ് നടപടി.
ബ്രാഞ്ച് -ലോക്കൽ സമ്മേളനങ്ങളിൽ പൊതിച്ചോർ മതിയെന്നാണ് നിർദേശം. ആർച്ചും കട്ട് ഔട്ടും ഒഴിവാക്കണം. സമ്മേളനങ്ങളിൽ സമ്മാനങ്ങൾ ഒഴിവാക്കണം. പാർട്ടി പ്രതിനിധികൾക്ക് വിലകൂടിയ ബാഗുകൾ നൽകരുതെന്നും നിർദേശമുണ്ട്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ബ്രാഞ്ച് സമ്മേളനങ്ങൾ. നവംബറിൽ ഏരിയ സമ്മേളനവും ഡിസംബർ, ജനുവരി മാസങ്ങളിൽ ജില്ലാ സമ്മേളനവും നടക്കും. ഫെബ്രുവരിയിലാണ് സംസ്ഥാന സമ്മേളനം. ഏപ്രിലിൽ പാർട്ടി കോൺഗ്രസ്.
English Summary:
No More Lavish Feasts: Austerity Measures for CPM Kerala Conferences
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.