ADVERTISEMENT

മലപ്പുറം∙ അധ്യാപക ദിനത്തിൽ മുൻ മന്ത്രി കെ.ടി. ജലീൽ എംഎൽഎ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിനെതിരെ ഇടത് അണികൾ. ‘രക്തസാക്ഷിയുടെ രക്തത്തെക്കാൾ വിശുദ്ധിയുണ്ട് പണ്ഡിതനായ ഗുരുവിന്‍റെ മഷിക്ക്’ എന്ന കെ.ടി. ജലീലിന്‍റെ പ്രയോഗമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. അധ്യാപകരുടെ വിശുദ്ധി പറയാൻ രക്തസാക്ഷികളുടെ രക്തത്തിന്‍റെ വിശുദ്ധിയെ താഴ്ത്തിക്കെട്ടേണ്ടെന്നാണ് വിമർശനം. ഇടത് അനുകൂല പ്രൊഫൈലുകളിൽനിന്നു നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്.

അധ്യാപകരുടെ വിശുദ്ധി പറയാൻ രക്തസാക്ഷികളുടെ രക്തത്തിന്റെ വിശുദ്ധി താഴ്ത്തിക്കെട്ടുന്നത് എന്തിനാണു ജലീൽ എന്നാണ് ഒരാളുടെ കമന്റ്. ഒളിയമ്പുകൾ നല്ലതല്ലെന്നും മഹാത്മാ ഗാന്ധി രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച മഹാത്മാവാണെന്നും മറ്റൊരാൾ ഓർമിപ്പിക്കുന്നു. പാർട്ടിക്ക് വേണ്ടി ജീവൻ നൽകിയ രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമാണ് ഈ പോസ്റ്റെന്നും പാർട്ടിയെ അപകീർത്തിപ്പെടുത്തി സ്വന്തം വ്യക്തിത്വത്തെ ഉയർത്തിക്കാട്ടാനുള്ള ശ്രമമാണ് ജലീലിന്റേതെന്നും വിമർശിക്കുന്ന കമന്റുകളുമുണ്ട്.

English Summary:

A scholar guru's ink is purer than a martyr's blood'; Jaleel's Facebook post stirs controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com