ADVERTISEMENT

കൊച്ചി∙ ലൈംഗികാതിക്രമ കേസിൽ പരാതിക്കാരിയായ നടിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ലോയഴ്‌സ് കോൺഗ്രസ് മുൻ നേതാവ് വി.എസ്. ചന്ദ്രശേഖരനെതിരെ കേസ്. ചന്ദ്രശേഖരന്റെ സുഹൃത്താണു നടിയെ സ്വാധീനിക്കാൻ ശ്രമിച്ചതെന്നാണു പരാതി. നെടുമ്പാശേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാനിരിക്കെയാണ് ചന്ദ്രശേഖരനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസെടുത്ത വിവരം കോടതിയെ പ്രോസിക്യൂഷൻ അറിയിച്ചു. നടിയെ, ചന്ദ്രശേഖരന്റെ സുഹൃത്ത്  ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.

English Summary:

New case against VS Chandrasekharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com