ADVERTISEMENT

ചെന്നൈ ∙ ഇരുട്ടിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി കോയമ്പത്തൂർ സ്വദേശികളായ 4 യുവാക്കൾ മരിച്ചു. റിഫ്ലക്ടർ, ലൈറ്റ് എന്നിവ ഇല്ലാതെ ലോറി നിർത്തിയിട്ടതാണ് അപകടത്തിനു കാരണമായത്. കോവളത്തിനു സമീപം ഇസിആറിൽ ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. കാർ അമിത വേഗത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. രാത്രി റോഡിന്റെ വശം ചേർന്ന് അനധികൃതമായി ലോറികൾ നിർത്തിയിടുന്നത് ഇവിടെ പതിവാണ്.

English Summary:

Tamil Nadu: Four killed as car rams into stationary truck near Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com