ADVERTISEMENT

തിരുവമ്പാടി∙ സ്വകാര്യ ആശുപത്രിയിൽവച്ച് ഷോക്കേറ്റ യുവാവ് മരിച്ചു. പുതിയകുന്നേൽ അബിൻ ബിനുവാണ് (26)  മരിച്ചത്. ഇന്നലെ രാത്രി സുഹൃത്തിനെ കാണാൻ കരിങ്കുറ്റിയിലെ ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു സംഭവം.

കന്റീനു സമീപത്തുള്ള ചെടിയിൽ കെട്ടിയിരുന്ന വയറിൽനിന്നു അബിന് വൈദ്യുതാഘാതമേറ്റു എന്നാണ് പൊലീസ് പറയുന്നത്. വൈദ്യുതാഘാതമേറ്റ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

English Summary:

Tragedy Strikes: Young Man Electrocuted at Private Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com