ADVERTISEMENT

മാനന്തവാടി∙ വ്യാപാര സ്ഥാപനത്തിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ വഴിത്തിരിവ്. കടയുടമയെ കുടുക്കാൻ മറ്റൊരാൾ കടയിൽ കഞ്ചാവ് ഒളിപ്പിച്ചു വച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാപാര സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ 2.095 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. കടയുടമ പി.എ. നൗഫലിനെ അറസ്റ്റ് ചെയ്തു. 

സംഭവത്തിൽ യാതൊരു പങ്കുമില്ലെന്നും തന്നെ കുടുക്കാൻ മറ്റാരോ ചെയ്തതാണെന്നും നൗഫൽ എക്സൈസിനോട് പറഞ്ഞു. സിസിടിവി പരിശോധിച്ചപ്പോൾ നൗഫൽ കടയിൽ ഇല്ലാത്ത സമയത്ത് മറ്റാരാൾ കഞ്ചാവ് കൊണ്ടുവച്ചതാണെന്ന് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ നൗഫലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കഞ്ചാവ് കൊണ്ടുവച്ച പ്രതിയെക്കുറിച്ച് വിവരം ലഭിച്ചുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിയെ ഉടൻ തന്നെ പിടികൂടുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

English Summary:

CCTV Footage Clears Shop Owner in Shocking Ganja Frame-Up Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com