ADVERTISEMENT

ഭോപാൽ‌∙ മധ്യപ്രദേശിലെ ജബൽപുരിൽ സോമനാഥ് എക്‌സ്പ്രസിന്റെ രണ്ടു കോച്ചുകൾ പാളം തെറ്റി. ശനിയാഴ്ച പുലർച്ചെ 5.50ന് സ്റ്റേഷനിൽനിന്ന് 200 മീറ്റർ അകലെയാണ് അപകടം. ഇൻഡോർ-ജബൽപുർ എക്സ്പ്രസ് ട്രെയിൻ (നമ്പർ– 22191) ആണ് പാളം തെറ്റിയത്.

സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇൻഡോറിൽ നിന്നും ട്രെയിൻ വരിക ആയിരുന്നുവെന്ന് വെസ്റ്റ് സെൻട്രൽ റെയിൽവേ സിപിആർഒ ഹർഷിത് ശ്രീവാസ്തവ പറഞ്ഞു. ജബൽപുർ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം നമ്പർ 6ന് അടുത്തെത്തിയപ്പോൾ മുൻവശത്തെ രണ്ട് കോച്ചുകൾ പാളം തെറ്റി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ശ്രീവാസ്തവ പറഞ്ഞു.

English Summary:

Somnath Express Derails In Madhya Pradesh's Jabalpur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com