ADVERTISEMENT

വാഷിങ്ടൻ∙ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൂന്നു ദിവസത്തെ യുഎസ് സന്ദർശനം ആരംഭിച്ചു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി അമേരിക്കയിലെത്തുന്നത്. ഡാലസ്, ടെക്സസ്, വാഷിങ്ടന്‍ എന്നിവിടങ്ങളിലാണ് സന്ദർശനം.

ഇന്ത്യൻ ഓവര്‍സീസ് കോൺഗ്രസ് പ്രതിനിധികൾ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. ഊഷ്മള സ്വീകരണത്തിന് രാഹുൽ നന്ദി പറഞ്ഞു. സന്ദർശനത്തിനിടെ നടക്കുന്ന ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ഉപകരിക്കുമെന്നും ഇതിനായി കാത്തിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ടെക്സസ് സർവകലാശാലയിലെ വിദ്യാർഥികളുമായി രാഹുൽ സംവദിക്കും.

ഇന്ത്യൻ നയതന്ത്രവിദഗ്ധർ, ബിസിനസുകാർ, രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ, വിദ്യാഭ്യാസ വിദഗ്ധർ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലുള്ളവരുമായി രാഹുൽ ആശയവിനിമയം നടത്തുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തലവൻ സാം പിത്രോദ പറഞ്ഞു.

English Summary:

Rahul Gandhi US Visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com