യുട്യൂബ് നോക്കി വ്യാജ ഡോക്ടറുടെ ശസ്ത്രക്രിയ; കുട്ടി മരിച്ചു
Mail This Article
×
സരൺ (ബിഹാർ) ∙ യുട്യൂബ് നോക്കി വ്യാജ ഡോക്ടർ ശസ്ത്രക്രിയ നടത്തിയ ബാലൻ മരിച്ചു. ഛർദിയുമായി മാതാപിതാക്കൾ സരണിലെ ഗണപതി ആശുപത്രിയിലെത്തിച്ച കൃഷ്ണകുമാറിനാണ് (15) ജീവൻ നഷ്ടമായത്. അജിത് കുമാർ പുരി എന്ന വ്യാജ ഡോക്ടർ കുട്ടിയെ പരിശോധിച്ച് ഛർദി നിൽക്കണമെങ്കിൽ ഉടൻ ശസ്ത്രക്രിയ നടത്തി പിത്താശയം നീക്കണമെന്ന് വിധിച്ചു.
കുട്ടിയുടെ മാതാപിതാക്കളുടെ അനുമതിയില്ലാതെ ശസ്ത്രക്രിയ നടത്തി പിത്താശയം നീക്കംചെയ്തു. വൈകാതെ കുട്ടി മരിക്കുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.
English Summary:
Teen Dies After Fake Doctor Performs Surgery Learned From YouTube Videos in Bihar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.