ADVERTISEMENT

ചണ്ഡിഗഢ്∙ പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവച്ചു കൊന്നു. എഎപി കർഷക സംഘടനയുടെ പ്രസിഡന്റായ തർലോചൻ സിങ് (ഡിസി–56) ആണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഖന്ന മേഖലയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഇകോലാഹ ഗ്രാമത്തിൽ നിന്നുള്ള തർലോചൻ ഫാമിൽനിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് റോ‍‍ഡരികിൽ കിടന്ന തർലോചനെ അദ്ദേഹത്തിന്റെ മകനാണ് പ്രദേശവാസികളുടെ സഹായത്തോടെ സമീപത്തെ ആശുപത്രിയിലെത്തിച്ചത്.

ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഇദ്ദേഹം മരിച്ചിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ കണ്ടെത്തുമെന്ന് പൊലീസ് സൂപ്രണ്ട് സൗരവ് ജിൻ‍ഡാൽ പറഞ്ഞു.

English Summary:

AAP Kisan Wing Leader Tarlochan Singh Shot Dead In Punjab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com