ADVERTISEMENT

തിരുവനന്തപുരം∙ എഡിജിപി എം.ആര്‍. അജിത്കുമാര്‍, ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനെ ന്യായീകരിച്ച സ്പീക്കര്‍ എ.എന്‍.ഷംസീറിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. ഷംസീര്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും ഒഴിവാക്കേണ്ട പ്രസ്താവന ആയിരുന്നുവെന്നും ബിനോയി വിശ്വം പറഞ്ഞു. ആര്‍എസ്എസിന് ഉണ്ടെന്നു പറയപ്പെടുന്ന ഈ പ്രധാന്യം ഇടതുപക്ഷത്തിന് ബോധ്യപ്പെട്ട പ്രധാന്യമല്ല. ഇടതുപക്ഷത്തിന് ബോധ്യപ്പെടാത്തതൊന്നും ഇടതുപക്ഷം പറയാന്‍ പാടില്ല. 

കേരളത്തിലെ എഡിജിപി ഇതുപോലൊരു സമ്പര്‍ക്കത്തിന്റെ പാലം എന്തിനു പണിയണം. ആര്‍എസ്എസ് വൃത്തങ്ങളുമായുള്ള ചങ്ങാത്തം എന്തിനു വേണ്ടിയാണെന്നും ബിനോയ് വിശ്വം ചോദിച്ചു. ഇന്ത്യയിലെ പ്രധാന സംഘടനയായ ആർഎസ്എസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരാളെ എഡിജിപി കണ്ടതിൽ വലിയ അപാകത തോന്നുന്നില്ലെന്നാണ് സ്പീക്കർ എ.എൻ.ഷംസീർ കഴിഞ്ഞ ദിവസം പറഞ്ഞത്. എഡിജിപി മന്ത്രിമാരുടെ ഫോൺ ചോർത്തിയെന്നത് അഭ്യൂഹം മാത്രമാണെന്നു വിലയിരുത്തി, ഈ ആരോപണമുന്നയിച്ച പി.വി.അൻവർ എംഎൽഎയെയും അദ്ദേഹം തള്ളിപ്പറഞ്ഞു

English Summary:

CPI Slams Kerala ADGP's Meeting with RSS Leaders, Triggers Political Storm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com