ADVERTISEMENT

ആർഎസ്എസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.  തിരുവനന്തപുരത്ത് സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചടങ്ങിലാണ് ആർഎസ്എസിനെ സിപിഎം പ്രീണിപ്പിച്ചില്ല പ്രതികരണവുമായി മുഖ്യമന്ത്രിയെത്തിയത്. ‘‘ആർഎസ്എസിനെ പ്രീണിപ്പിച്ചിട്ടില്ലെന്നും തങ്ങൾക്ക് അതിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസിനെ എന്നും എതിർത്തത് സിപിഎമ്മാണെന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസിനാണ് ആർഎസ്എസ് ബന്ധം’’– എന്നാണ് മുഖ്യമന്ത്രി പരിപാടിയിൽ പറഞ്ഞത്. എന്നാല്‍ എഡിജിപിയെ കുറിച്ചോ അദ്ദേഹത്തിന്റെ ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചും അദ്ദേഹം മൗനം പാലിച്ചു.

അതിനിടെ, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തി. സർക്കാർ നിഷ്ക്രിയത്വം കാണിച്ചെന്ന് കുറ്റപ്പെടുത്തിയ കോടതി, 2021ൽ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറാനും നിർദേശിച്ചു. 

മാരാരിക്കുളം കോർത്തുശേരി ക്ഷേത്രത്തിനു സമീപത്തു വീടിനോടു ചേർന്നു കുഴിച്ചിട്ട നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തിയതും ഇന്നത്തെ പ്രധാന വാർത്തയായിരുന്നു. എറണാകുളം സ്വദേശി സുഭദ്ര (73)യുടേതാണ് മൃതദേഹം. സുഭദ്രയുടെ മകൻ രാധാകൃഷ്ണനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. എറണാകുളം കനയന്നൂർ ഹാർമണി ഹോംസ് ചക്കാല മഠത്തിൽ സുഭദ്രയെ കാണാനില്ലെന്ന് മകൻ രാധാകൃഷ്ണൻ ഓഗസ്റ്റ് നാലിന് പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ആന്തരിക അവയവങ്ങളുടെ ഉൾപ്പെടെ സാമ്പിൾ ശേഖരിക്കും

അതേസമയം, വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞ് വീട്ടിൽനിന്നു പോയതിനു പിന്നാലെ കാണാതായ മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ വിഷ്ണുജിത്തിനെ ഊട്ടിയിൽനിന്നു കണ്ടെത്തി. തമിഴ്നാട് ‌പൊലീസും മലപ്പുറം പൊലീസും ചേർന്നാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയതെന്ന് മലപ്പുറം എസ്പി എസ്. ശശിധരന്‍ പറഞ്ഞു. സ്വമേധയാ പോയതാണോ മറ്റേതെങ്കിലും സാഹചര്യത്തിൽ പോയതാണോയെന്നുള്ള കാര്യങ്ങൾ പരിശോധിച്ചശേഷം പറയാമെന്ന് എസ്പി അറിയിച്ചു. സുഹൃത്ത് ശരത്തിന്റെ കയ്യിൽനിന്ന് ഒരു ലക്ഷം രൂപ വാങ്ങിയശേഷമാണ് പോയത്.

English Summary:

Todays News Wrap: 2024 September 10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com