ADVERTISEMENT

ന്യൂഡൽഹി∙ ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിൽ തുടരുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ആരോഗ്യസ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം യച്ചൂരിയെ ചികിത്സിച്ചുവരികയാണ്. എംയിസിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 19നാണ് യച്ചൂരിയെ പ്രവേശിപ്പിച്ചത്.

ഡൽഹിയിലുള്ള പാർട്ടി നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും യച്ചൂരിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. യച്ചൂരിയെ സന്ദർശിക്കാനായി ഇന്ന് വൈകിട്ട് എം.വി. ഗോവിന്ദൻ ഡൽഹിക്ക് തിരിക്കും.

English Summary:

CPM Leader Sitaram Yechury On Respiratory Support At AIIMS Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com