ADVERTISEMENT

ന്യൂഡൽഹി ∙ പ്രിയങ്കരനായ സഖാവിന്റെ അവസാന വരവിനായി കാത്തിരിക്കുകയായിരുന്നു ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ക്യാംപസ്. പതിവില്ലാതെ പെയ്ത മഴയിലും, ഓർമകളിൽ സൂക്ഷിച്ച കനൽച്ചുവപ്പിന്റെ ചൂടുണ്ടായിരുന്നു സീതാറാം യച്ചൂരിയുടെ പ്രിയപ്പെട്ട ക്യാംപസിലുയർന്ന അന്ത്യാഭിവാദ്യങ്ങൾക്ക്. റെഡ് സല്യൂട്ട് റെഡ് സല്യൂട്ട് റെഡ് സല്യൂട്ട് കൊമ്രേഡ്, ലാൽസലാം തുടങ്ങി മുദ്രാവാക്യങ്ങൾ വിദ്യാർഥികൾ ഉച്ചത്തിൽ മുഴുക്കി. ഉയർന്നു മുഴങ്ങിയ മുദ്രാവാക്യങ്ങൾക്കിടയിലൂടെ യച്ചൂരിയുടെ ഭൗതികശരീരവും വഹിച്ചുള്ള വാഹനം ക്യാംപസിലെത്തിയപ്പോൾ ആദരാഞ്ജലിയർപ്പിക്കാൻ വിദ്യാർഥികളും അധ്യാപകരും പൂർവവിദ്യാർഥികളും അടക്കം വലിയ ജനക്കൂട്ടമുണ്ടായിരുന്നു.

ജെഎൻയു സ്റ്റുഡന്റ്സ് യൂണിയന്റെ ഓഫിസിലാണ് പൊതുദർശനത്തിനുള്ള ക്രമീകരണം ഒരുക്കിയത്. എയിംസിൽനിന്ന് യച്ചൂരിയുടെ ബന്ധുക്കളും പാർട്ടി നേതാക്കളും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. രാഷ്ട്രീയ ജീവിതത്തിലുടനീളം സന്തതസഹചാരി ആയിരുന്ന മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും മൂക സാക്ഷിയായി ജെഎൻയുവിൽ ഉണ്ടായിരുന്നു. എ.എ.റഹീം, ജോൺ ബ്രിട്ടാസ് തുടങ്ങി എംപിമാരും സന്നിഹിതരായിരുന്നു. മൃതശരീരത്തിൽ ആദ്യം പൂക്കൾ അർപ്പിച്ച് അന്ത്യാഭിവാദ്യം ചെയ്തത് പ്രകാശ് കാരാട്ടായിരുന്നു. ജെഎൻയുവിൽ 20 മിനിറ്റാണ് പൊതുദർശനം നിശ്ചയിച്ചിരുന്നത്. ജെഎൻയുവിൽ അദ്ദേഹത്തിനൊപ്പം പഠിച്ചവരും പ്രവർത്തിച്ചവരുമെല്ലാം അന്തിമോപചാരം അർപ്പിക്കാനെത്തി. എല്ലാവർക്കും തങ്ങളുടെ സഖാവിനെപറ്റി പറയാനുണ്ടായിരുന്നത് ആയിരം വിപ്ലവ ഓർമകളാണ്. 

yechury-delhi
സീതാറാം യച്ചൂരിയുടെ ഭൗതികദേഹം വസന്ത്കുഞ്ചിലെ വീട്ടിൽ എത്തിച്ചപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
jnu-yechury-new
ഡൽഹി ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ സീതാറാം യച്ചൂരിയുടെ മൃതദേഹം പൊതുദർശനത്തിന് കൊണ്ടു വന്നപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
yechury-jnu-new
ഡൽഹി ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ പൊതുദർശനത്തിന് കൊണ്ടുവരുന്ന സീതാറാം യച്ചൂരിയുടെ മൃതദേഹം കിടത്താനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന വിദ്യാർഥികൾ. ചിത്രം: ജോസ്‍കുട്ടി പനയ്ക്കൽ∙മനോരമ
AA Rahim, John Britas, NN Krishnadas | (Photo: Josekutty Panackal
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മരണത്തെ തുടർന്ന് ഡൽഹി എകെജി ഭവനിൽ സ്ഥാപിച്ച ചിത്രത്തിനു മുൻപിൽ പുഷ്പം അർപ്പിക്കുന്ന എൻ.എൻ. കൃഷ്ണദാസ്, ജോൺ ബ്രിട്ടാസ്, എ.എ.റഹീം എന്നിവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
Tapan Sen, Prakash Karat, MA Baby | (Photo: Josekutty Panackal
സീതാറാം യച്ചൂരിയുടെ ഭൗതികശരീരം പൊതുദർശനത്തിനു വയ്ക്കുന്ന ഡൽഹി എകെജി ഭവനു മുൻപിൽ നടത്തേണ്ട ക്രമീകരണങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന തപൻ സെൻ, പ്രകാശ് കാരാട്ട്, എം.എ. ബേബി എന്നിവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
Mukhtar Abbas Naqvi | (Photo: Josekutty Panackal
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മരണത്തെ തുടർന്ന് ഡൽഹി എകെജി ഭവനിലെത്തി ആദരാഞ്ജലി അർപ്പിച്ചശേഷം ഓർമക്കുറിപ്പ് എഴുതുന്ന മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
AA Rahim, EP Jayarajan, John Britas | (Photo: Josekutty Panackal
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മരണത്തെ തുടർന്ന് ഡൽഹി എകെജി ഭവനിൽ എത്തിയ ഇ.പി. ജയരാജൻ, എ.എ. റഹീമിനും ജോൺ ബ്രിട്ടാസിനും ഒപ്പം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
yechury-delhi
jnu-yechury-new
yechury-jnu-new
AA Rahim, John Britas, NN Krishnadas | (Photo: Josekutty Panackal
Tapan Sen, Prakash Karat, MA Baby | (Photo: Josekutty Panackal
Mukhtar Abbas Naqvi | (Photo: Josekutty Panackal
AA Rahim, EP Jayarajan, John Britas | (Photo: Josekutty Panackal

അടിയന്തരാവസ്ഥക്കാലത്തും അതിനു ശേഷവും ജെഎൻയു രൂക്ഷമായ സമരങ്ങളുടെ വേദിയായപ്പോൾ അതിനു നേതൃത്വം നൽകിയവരിലൊരാൾ യൂണിയൻ ചെയർമാനായിരുന്ന സീതാറാം യച്ചൂരിയായിരുന്നു. 1977–78 കാലത്ത് മൂന്നു വട്ടമാണ് യച്ചൂരി ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മരണം വരെയും തന്റെ പ്രിയ ക്യാംപസുമായുള്ള അടുപ്പം യച്ചൂരി സൂക്ഷിച്ചു. എവിടെ നിന്നാണോ രാഷ്ട്രീയ പോരാട്ടം ആരംഭിച്ചത് ഒടുവിൽ ആ മണ്ണിൽ നിന്നും യച്ചൂരി മടങ്ങി.

കനത്ത മഴയിലാണ് വസന്ത് കുഞ്ജിലെ വസതിയിലേക്ക് മൃതദേഹം എത്തിച്ചത്. പത്ത് മിനിറ്റോളം മൃതദേഹം ആംബുലൻസിൽ നിന്നും പുറത്തെടുക്കാനാകാൻ കഴിയാത്ത അവസ്ഥയായിരുന്നു. അടുത്ത ബന്ധുക്കൾക്കും പാർട്ടി നേതാക്കൾക്കുമാണു വസതിയിൽ അന്തിമോപചാരം അർപ്പിക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്.

വസന്ത് കുഞ്ചിലെ വീട്ടിൽ രാത്രി മുഴുവൻ മൃതദേഹം സൂക്ഷിക്കും. ശനിയാഴ്ച രാവിലെ 10 മണിയോടെ യച്ചൂരിയുടെ മൃതദേഹം സിപിഎം കേന്ദ്ര കമ്മിറ്റി ഓഫിസായ എകെജി ഭവനിലേക്ക് കൊണ്ടുവരും. എകെ ജി ഭവനിൽ നിന്ന് 14 അശോക റോഡിലേക്ക് ഉളള വിലാപയാത്രയിൽ സിപിഎമ്മിന്റെ പോളിറ്റ് ബ്യുറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. അശോക റോഡിൽ നിന്നും മൃതദേഹം എയിംസിലേക്കെത്തിക്കും.

English Summary:

JNU pay homage to Sitaram Yechury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com