മകളെ ജോലിക്ക് വിടാൻ പോകുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; പിതാവിന് ദാരുണാന്ത്യം
Mail This Article
×
കോട്ടയം∙ മകളെ ജോലിക്ക് വിടാനായി പോകുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിതാവിന് ദാരുണാന്ത്യം. അരുവിക്കുഴി വരിക്കമാക്കൽ സെബാസ്റ്റ്യൻ ജയിംസ് (55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.30നു മഞ്ഞാമറ്റം - മണൽ റോഡിൽ രണ്ടുവഴിയിൽ വച്ചായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന മകൾ മെറിനെ (24) ഗുരുതര പരുക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലായിലെ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന മെറിനെ കൊണ്ടുവിടാൻ പോകുന്നതിനിടയിൽ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സെബാസ്‌റ്റ്യൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. സീനിയർ എൽഐസി ഏജന്റായിരുന്നു സെബാസ്‌റ്റ്യൻ. പൂഞ്ഞാർ അടിവാരം വാഴയിൽ എൽസമ്മ സെബാസ്‌റ്റ്യനാണ് ഭാര്യ. മറ്റു മക്കൾ മെൽവിൻ, മാഗി
English Summary:
Man dies in road accident at Kottayam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.