ADVERTISEMENT

കലവൂർ ∙ കൊച്ചി സ്വദേശിനി സുഭദ്രയെ (73) കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് 18ന് കോടതിയിൽ അപേക്ഷ നൽകും. തുടർന്ന് പ്രതികളുമായി ഉഡുപ്പിയിലും ആലപ്പുഴയിലും സ്വർണം വിറ്റ കേന്ദ്രങ്ങളിൽ തെളിവെടുപ്പ് നടത്തും. കൊലപാതകം നടത്തിയ കോർത്തുശേരിയിലെ വാടക വീട്ടിലും പ്രതികളെ കൊണ്ടുവരും. കഴുത്ത് ഞെരിക്കാൻ ഉപയോഗിച്ച വസ്ത്രവും കണ്ടെടുക്കണം. കേസിലെ പ്രതികളായ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് (35), ഭാര്യ ശർമിള (52), റെയ്നോൾഡ് (61) എന്നിവർ ഇപ്പോൾ റിമാൻഡിലാണ്.

സുഭദ്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇവരെ കൊലപ്പെടുത്തുന്നതിന് മുൻപ് മയക്കാൻ ഉപയോഗിച്ച ലഹരിഗുളിക, കേസിലെ കൂട്ടുപ്രതി റെയ്നോൾഡ് എത്തിച്ചു നൽകിയതാണെന്നാണു വിവരം. ഓഗസ്റ്റ് 2നു പുനർവിവാഹം കഴിച്ച റെയ്നോൾഡ് ആദ്യഭാര്യയിലെ മൂന്നു മക്കളിൽ മൂത്ത മകന്റെ ചികിത്സയുമായി ബന്ധപ്പെട്ടു ഡോക്ടർ നൽകിയ ഉറക്കഗുളികകളാണു സുഭദ്രയെ മയക്കാൻ വേണ്ടി ഉപയോഗിച്ചതെന്നാണു പൊലീസിനു ലഭിച്ച വിവരം. സുഭദ്രയെ വീട്ടിലെത്തിച്ച ഓഗസ്റ്റ് 4 മുതൽ തന്നെ പാനീയങ്ങളിൽ ഉറക്കഗുളികകൾ ചേർത്തു നൽകി ബോധരഹിതയാക്കി.

ഇത്തരത്തിൽ മുൻപും സുഭദ്രയെ മയക്കിട്ടുള്ളതായും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. നാലുവർഷം മുൻപാണ് റെയ്നോൾഡിന്റെ ആദ്യഭാര്യ മരിച്ചത്. ഏറെനാൾ വിദേശത്ത് നഴ്സായിരുന്നു ഇവർ അർബുദബാധയെ തുടർന്നാണു മരിച്ചത്. തുടർന്നാണ് കഴിഞ്ഞ മാസം രണ്ടിന് റെയ്നോൾഡ് പുനർവിവാഹിതനായത്. കടലിൽ മീൻപിടിക്കാൻ പോകുമായിരുന്ന ഇയാൾ, കുറേക്കാലമായി പതിവായി ജോലിക്ക് പോകാറില്ലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. എന്നാൽ കൊലപാതക വിവരം പുറത്തിറഞ്ഞതിനുശേഷം പതിവായി ജോലിക്ക് പോകാറുണ്ടായിരുന്നെന്നും ഇവർ പറയുന്നു.

English Summary:

Police Seek Custody of Accused in Subhadra Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com