ADVERTISEMENT

പട്ന∙ ബിഹാറിൽ അധികാരത്തിലെത്തിയാൽ ഉടൻ മദ്യനിരോധനം പിൻവലിക്കുമെന്നു ജൻ സുരാജ് നേതാവ് പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചു. ഒക്ടോബർ രണ്ടിനു പ്രശാന്ത് കിഷോർ രൂപീകരിക്കുന്ന രാഷ്ട്രീയ പാർട്ടി അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കും. ജൻ സുരാജ് അധികാരത്തിലേറിയാൽ ഒരു മണിക്കൂറിനകം മദ്യ നിരോധനം അവസാനിപ്പിക്കും. 

ബിഹാറിൽ മദ്യനിരോധനം കടലാസിൽ മാത്രമേ ഉള്ളുവെന്നും മദ്യത്തിന്റെ ഹോം ഡെലിവറി നിർബാധം നടക്കുന്നുണ്ടെന്നും പ്രശാന്ത് കിഷോർ ആരോപിച്ചു. സമ്പൂർണ മദ്യനിരോധനം കാരണം ബിഹാർ സർക്കാരിനു പ്രതിവർഷം 20,000 കോടി രൂപയുടെ നികുതി വരുമാനമാണു നഷ്ടമാകുന്നത്. സ്ത്രീകളുടെ വോട്ടു കിട്ടിയാലും ഇല്ലെങ്കിലും ബിഹാറിന്റെ താൽപര്യത്തിനു വിരുദ്ധമായ മദ്യ നിരോധനത്തിനെതിരെ സംസാരിക്കുമെന്നു പ്രശാന്ത് കിഷോർ നയം വ്യക്തമാക്കി. ബിഹാറിൽ 2016ലാണ് നിതീഷ് കുമാർ സർക്കാർ മദ്യ നിരോധനം ഏർപ്പെടുത്തിയത്.

English Summary:

Prashant Kishor Vows to End Bihar's Liquor Ban if Jan Suraaj Wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com