ADVERTISEMENT

ന്യൂഡൽഹി∙ യാഗി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്തമഴയിൽ മ്യാൻമറിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 113 ആയി. മൂന്നു ലക്ഷത്തിലേറെ പേർ വെള്ളപ്പൊക്കത്തിലും ചുഴലിക്കാറ്റിലുമായി മ്യാൻമാറിൽ ഭവനരഹിതരായെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേഖലയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

ഈ വർഷം ഏഷ്യയിൽ ഉണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ ‘യാഗി’, മ്യാൻമാറിന് പുറമെ വിയറ്റ്നാമിലും തായ്‌ലൻഡിലും ലാവോസിലും വലിയ നാശനഷ്ടമാണ് വരുത്തിയിരിക്കുന്നത്. മ്യാൻമറിൽ കഴിഞ്ഞ തിങ്കളാഴ്ചയോടെയാണ് വെള്ളപ്പൊക്കം ആരംഭിച്ചത്. മോൺ, കയാഹ്, കയിൻ സംസ്ഥാനങ്ങൾക്കൊപ്പം തലസ്ഥാനമായ നയ്പിഡോയെയും മാൻഡലെ, മാഗ്‌വേ, ബാഗോ മേഖലകളെയും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ അഞ്ച് അണക്കെട്ടുകളും നാല് പഗോഡകളും 65,000-ലധികം വീടുകളും തകർന്നതായി മ്യാൻമാറിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, യാഗി ചുഴലിക്കാറ്റ് ദുരന്തം വിതച്ച രാജ്യങ്ങളിലേക്ക് സഹായം എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ അറിയിച്ചു. മ്യാൻമർ, വിയറ്റ്നാം, ലാവോസ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഓപ്പറേഷൻ സദ്ഭാവ് എന്ന പേരിൽ ഇന്ത്യ സഹായം അയച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, മരുന്നുകൾ എന്നിവയുൾപ്പെടെ 10 ടൺ സാധനങ്ങളാണ് വ്യോമസേനയുടെ വിമാനത്തിൽ അയച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com