ADVERTISEMENT

കൊല്ലം ∙ മൈനാഗപ്പള്ളിയിൽ ആനൂർക്കാവിൽ കാർ കയറ്റി സ്കൂട്ടർ യാത്രികയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരായ സ്ത്രീകളെ ഇടിച്ചിട്ട ശേഷം സംഭവസ്ഥലത്തുനിന്നു പോയ കാറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അപകടശേഷം ഡോ.ശ്രീക്കുട്ടിയും അജ്മലും സഞ്ചരിച്ചിരുന്ന കാറിനെ നാട്ടുകാർ ബൈക്കിൽ പിന്തുടർന്നിരുന്നു. ഇതിനിടയിലാണ് അമിതവേഗത്തിലും തെറ്റായ ട്രാക്കിലും അപകടകരമായി കാർ സഞ്ചരിക്കുന്നത്.

ആനൂർക്കാവിൽനിന്ന് കരുനാഗപ്പള്ളിയിലേക്കാണ് ശ്രീക്കുട്ടിയും അജ്മലും രക്ഷപ്പെടാൻ ശ്രമിച്ചത്. രക്ഷപ്പെട്ട് പോകുന്നതിനിടെ കാർ എതിർദിശയിൽ വന്നിരുന്ന മറ്റൊരു കാറുമായും ഇടിച്ചിരുന്നു. തെറ്റായ ട്രാക്കിൽ നിയന്ത്രണം വിട്ടാണ് കാർ ഓടിച്ചിരുന്നതെന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവരെ പിന്തുടർന്ന ബൈക്ക് യാത്രികർ പിന്നീട് കാർ കണ്ടെത്തിയെങ്കിലും ഇവിടെനിന്ന് ശ്രീക്കുട്ടിയെ മാത്രമാണ് കിട്ടിയത്. തുടർന്ന് പൊലീസെത്തി ശ്രീക്കുട്ടിയെ കസ്റ്റഡിയിലെടുത്തു.

ശ്രീക്കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്, കാറോടിച്ചത് അജ്മൽ ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും വൈദ്യപരിശോധനയിൽ തെളിഞ്ഞു. അറസ്റ്റിലായ ശ്രീക്കുട്ടിയെയും അജ്മലിനെയും കോടതി റിമാൻഡ് ചെയ്തു. ഇരുവർക്കുമെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി. അജ്മൽ ക്രിമിനൽ കേസുകളിൽ അടക്കം പ്രതിയായിരുന്നെങ്കിലും, ഈ കേസുകളിലെല്ലാം ജാമ്യം നേടിയിരുന്നതായി പൊലീസ് അറിയിച്ചു. കേസെടുത്തതിന് പിന്നാലെ ശ്രീക്കുട്ടിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി അധികൃതർ ജോലിയിൽനിന്ന് പിരിച്ചുവിട്ടു.

English Summary:

Hit-and-Run in Kollam: Shocking Visuals Show Car Speeding Away After Fatal Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com