ADVERTISEMENT

ചെന്നൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്തു തിരുനെൽവേലിയിലേക്കു ട്രെയിനിൽ കടത്തുകയായിരുന്ന 4 കോടിയോളം രൂപ പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം മുന്നോട്ട്. പണത്തിന്റെ ഉടമയാണെന്ന റെയിൽവേ കന്റീൻ ഉടമ മുസ്തഫയുടെ അവകാശവാദം വ്യാജമാണെന്നു ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. 10 മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനൊടുവിൽ ഇയാളുടെ ബാങ്ക് രേഖകളും ഫോൺ കോൾ വിശദാംശങ്ങളും ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചത്.

ആരുടെയോ നിർദേശപ്രകാരമാണ് ഇയാൾ ഇത്തരത്തിൽ അവകാശപ്പെട്ടതെന്നും ബാങ്ക് അക്കൗണ്ടിൽ പണമില്ലെന്നും കണ്ടെത്തി. ആരുടെ നിർദേശപ്രകാരമാണ് ഇത്തരത്തിൽ നാടകം കളിച്ചതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണു ക്രൈംബ്രാഞ്ച്. ഇതിനായി മുസ്തഫയുടെ ഫോൺ രേഖകളും വിശദമായി പരിശോധിക്കും. ഏപ്രിൽ 6നു നെല്ലൈ എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന 3 പേരിൽ നിന്നാണു പണം പിടിച്ചെടുത്തത്. ചോദ്യം ചെയ്യലിൽ ഇവർ ബിജെപി എംഎൽഎയും തിരുനെൽവേലി സ്ഥാനാർഥിയുമായിരുന്ന നൈനാർ നാഗേന്ദ്രന്റെ ഹോട്ടലിലെ ജീവനക്കാരാണെന്നു കണ്ടെത്തി.

English Summary:

4 Crore Rupees Seized From Train: Canteen Owner's Claim Deemed False

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com