ADVERTISEMENT

പാനൂർ∙ തിളച്ച വെള്ളം അബദ്ധത്തിൽ കാലിൽ വീണ്  പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. പാനൂരിനടുത്ത്  തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതിൽ അബ്ദുള്ള - സുമിയത്ത് ദമ്പതികളുടെ മകൾ സൈഫ ആയിഷയാണ് സ്വകാര്യാശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്. 

പരിയാരത്ത് പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് കൊളവല്ലൂർ പൊലീസ്  അന്വേഷണം തുടരുകയാണ്. തങ്ങൾ പീടിക സഹ്റ പബ്ലിക്ക് സ്കൂൾ എൽകെജി വിദ്യാർഥിനിയാണ് സൈഫ. സൻഹ ഫാത്തിമ, അഫ്ര ഫാത്തിമ, മുഹമ്മദ് അദ്നാൻ എന്നിവരാണ് സഹോദരങ്ങൾ.

English Summary:

Kannur Four year Old Dies From Burns After Accidental Boiling Water Spill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com