2 പതിറ്റാണ്ടിനു ശേഷം 52 കരകളിലെ പള്ളിയോടങ്ങൾ; ആറന്മുള ഉത്തൃട്ടാതി ജലമേള ഇന്ന്
Mail This Article
×
പത്തനംതിട്ട∙ 52 കരകളിലെ പള്ളിയോടങ്ങൾ മാറ്റുരയ്ക്കുന്ന ആറന്മുള ഉത്തൃട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് ഒന്നരയോടെ പമ്പയാറ്റിൽ ആരംഭിക്കുന്ന ആവേശപ്പോര് ധനമന്ത്രി കെ.എൻ. ബാലഗോപാലും ജല ഘോഷയാത്ര കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനും ഉദ്ഘാടനം ചെയ്യും.
രണ്ടു പതിറ്റാണ്ടിനുശേഷമാണ് 52 കരകളിലെ പള്ളിയോടങ്ങൾ ജലമേളയിൽ മാറ്റുരയ്ക്കുന്നത്. നെഹ്റു ട്രോഫി മാതൃകയിലായിരിക്കും ഈ കൊല്ലം വള്ളം കളി നടത്തുക. രാവിലെ ഒമ്പതരയോടെ കലക്ടർ പതാക ഉയർത്തും. വള്ളംകളിയോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ ഇന്ന് കലക്ടര്‍ പ്രാദേശിക പൊതുഅവധി പ്രഖ്യാപിച്ചു.
English Summary:
Aranmula Parthasarathy Vallam Kali 2024 Today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.