ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹിയിലെ കരോൾ ബാഗിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ നാലായി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം നൽകുമെന്നു നിയുക്ത മുഖ്യമന്ത്രി അതിഷി മർലേന അറിയിച്ചു. സംഭവത്തിൽ പരുക്കേറ്റവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്നും കെട്ടിട ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അതിഷി പറഞ്ഞു. ഇന്നു രാവിലെയാണ് കരോൾ ബാഗിൽ കെട്ടിടം തകർന്നുവീണത്. 

ദുരിതബാധിതർക്ക് എല്ലാ സഹായവും ഉറപ്പാക്കാൻ ജില്ലാ മജിസ്ട്രേറ്റിന് രാവിലെ തന്നെ അതിഷി നിർദേശം നൽകിയിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ സർക്കാരിനെ അറിയിക്കണമെന്നു പൊതുജനങ്ങളോടു നിയുക്ത മുഖ്യമന്ത്രി അഭ്യർഥിക്കുകയും ചെയ്തിരുന്നു.

English Summary:

Atishi Announces Compensation For Families Affected By Karol Bagh Building Collapse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com