ADVERTISEMENT

ന്യൂഡൽഹി∙ പുതിയ ഡൽഹി മുഖ്യമന്ത്രിയായുള്ള അതിഷി മർലേനയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച നടത്താമെന്ന് ലഫ്.ഗവർണറുടെ ശുപാർശ. ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്‍രിവാളിന്റെ രാജിക്കത്തും പുതിയ സർക്കാരിനായുള്ള കത്തും രാഷ്ട്രപതി ദ്രൗപതി മുർമുവിന് ലഫ്.ഗവർണർ വി.കെ.സക്സേന കൈമാറി. എന്നാൽ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള തീയതി ആം ആദ്മി ഇതുവരെ നിർദേശിച്ചിട്ടില്ലെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ചയാണു ലഫ്റ്റനന്റ് ഗവർണർക്ക് ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്‍രിവാൾ രാജി സമർപ്പിച്ചത്. 

നിയുക്ത മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് കേജ്‍രിവാൾ ഗവർണറുടെ വസതിയിലെത്തിയത്. എഎപിയുടെ നിയമസഭാകക്ഷി യോഗത്തിൽ കേജ്‌രിവാളാണ് അതിഷിയുടെ പേര് മുന്നോട്ടുവച്ചത്. സ്ഥാനമേൽക്കുന്നതോടെ, ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാകും അതിഷി.

English Summary:

Delhi Lt Governor Proposes September 21 For Chief Minister Designate Atishi's Oath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com