ADVERTISEMENT

തിരുവനന്തപുരം∙ കഴക്കൂട്ടം കുളത്തൂരില്‍ കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിനെയാണ്(48) മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. കാർ സർവീസ് റോഡരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.

മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ട്. കാറില്‍നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുമ്പ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതും ആളെ തിരിച്ചറിഞ്ഞതും.

English Summary:

Man Found Dead Inside Car in Kazhakkottam, Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com