ഓണത്തിന് മദ്യവിൽപനയിൽ റെക്കോർഡ്; കുടിച്ചത് 818. 21 കോടിയുടെ മദ്യം
Mail This Article
×
തിരുവനന്തപുരം∙ സംസ്ഥാനത്ത് ബെവ്‌കോ മദ്യവില്‍പനയില്‍ റെക്കോര്‍ഡ്. ഓണസീസണില്‍ 818.21 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്. കഴിഞ്ഞ തവണ വിറ്റത് 809.25 കോടി രൂപയുടെ മദ്യമായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 8.96 കോടി രൂപയുടെ മദ്യം അധികം വിറ്റഴിച്ചു. ഓണസീസണില്‍ 9 ദിവസം കൊണ്ട് 704 കോടി രൂപയുടെ മദ്യം വിറ്റിരുന്നു.
കഴിഞ്ഞ തവണ ഇത് 715 കോടിയായിരുന്നു. എന്നാല്‍ അവിട്ടം, ചതയം എന്നീ ദിവസങ്ങളില്‍ വന്‍ വില്‍പന നടന്നതോടെ കഴിഞ്ഞ തവണത്തെ റെക്കോര്‍ഡ് മറികടക്കുകയായിരുന്നു. അവിട്ടത്തിന് 65 കോടിയുടെ മദ്യവും പിറ്റേന്ന് 49 കോടി രൂപയുടെ മദ്യവും വിറ്റു. ഉത്രാട ദിവസം മാത്രം 126 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 120 കോടി ആയിരുന്നു.
English Summary:
Record liquor sale in Onam Season
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.