ADVERTISEMENT

തിരുവനന്തപുരം∙ പാർട്ടി പറഞ്ഞാൽ മന്ത്രിസ്ഥാനം ഒഴിയുമെന്ന് എ.കെ. ശശീന്ദ്രൻ. രണ്ടു വർഷത്തെ കരാറിനെ കുറിച്ച് അറിയില്ല. മന്ത്രിസ്ഥാനം സംബന്ധിച്ച ഒരു ചർച്ചയും ഇതുവരെ നടന്നിട്ടില്ല. തോമസ് കെ.തോമസ് മാത്രമല്ല, പാർട്ടിയിലെ എല്ലാവരും യോഗ്യരായ നേതാക്കളാണെന്നും ശശീന്ദ്രൻ പറഞ്ഞു.

‘ശരദ് പവാറിനെ കാണാൻ ഞങ്ങൾ മൂന്നാളും പോകുന്നുണ്ട്. തോമസ് കെ.തോമസ് എന്തു പറയുമെന്ന് എനിക്കറിയില്ല. അദ്ദേഹം പറയേണ്ടതു പറയട്ടെ. നിലവിൽ ഞങ്ങൾക്കിടയിൽ അങ്ങനെയൊരു തർക്കമില്ല. തോമസ് കെ.തോമസ് മാത്രമല്ല, എല്ലാ നേതാക്കളും മന്ത്രിയാകാൻ യോഗ്യതയുള്ളവരാണ്. മന്ത്രിസ്ഥാനത്തോട് എനിക്ക് പിടിയുമില്ല വാശിയുമില്ല’’ – ശശീന്ദ്രൻ പറഞ്ഞു.

മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ, മന്ത്രി എ.കെ. ശശീന്ദ്രൻ, തോമസ് കെ.തോമസ് എന്നിവരെ പാർട്ടി അധ്യക്ഷൻ ശരദ് പവാർ ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.  അതേസമയം, ചർച്ചയെപ്പറ്റി അറിയില്ലെന്നും ശശീന്ദ്രന്റെ രാജി തോമസ് കെ.തോമസ് ആവശ്യപ്പെടുമെന്ന് തോന്നുന്നില്ലെന്നും പി.സി.ചാക്കോ പ്രതികരിച്ചു.

English Summary:

A.K. Saseendran Ready to Resign Ministerial Post if Party Requests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com