ADVERTISEMENT

കൊൽക്കത്ത∙ ആർ.ജി.കർ ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജൂനിയർ ഡോക്ടർമാർ നടത്തിവന്നിരുന്ന സമരം തുടരും. ജൂനിയർ ഡോക്ടർമാരുമായി അധികൃതർ നടത്തിയ രണ്ടാമത്തെ ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണു സമരം തുടരാൻ തീരുമാനിച്ചത്. ഭൂരിഭാഗം ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചുവെങ്കിലും എഴുതി നിൽകാത്തതിനാൽ ജോലി ബഹിഷ്കരിച്ചു സമരം തുടരുമെന്നു ഡോക്ടർമാർ അറിയിച്ചു. ഇന്നലെ വൈകിട്ട് ഏഴോടെയാണ് 30 അംഗ ഡോക്ടർ സംഘം ചീഫ് സെക്രട്ടറി മനോജ് പന്തുമായുള്ള ചർച്ചയ്ക്കായി സെക്രട്ടേറിയറ്റിൽ എത്തിയത്. ആരോഗ്യ സെക്രട്ടറി എൻ.എസ്. നിഗത്തെ നീക്കണമെന്ന ആവശ്യത്തോട് സർക്കാർ അനുകൂലമായി പ്രതികരിച്ചില്ലെന്നാണു റിപ്പോർട്ട്. 

ചർച്ചയ്ക്കു ശേഷം പുറത്തിറങ്ങിയ ജൂനിയർ ഡോക്ടർമാർ സമരം തുടരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ചർച്ചയിൽ സമ്മതിച്ചതു പ്രകാരം വനിത ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ സർക്കാർ രേഖയായി പുറത്തിറക്കിയെങ്കിൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നാണ് ഡോക്ടർമാർ അറിയിച്ചത്. ചർച്ച ഭംഗിയായി അവസാനിച്ചെങ്കിലും അതിൽ അറിയിച്ച കാര്യങ്ങൾ രേഖാപൂർവം എഴുതി നൽകാൻ സർക്കാർ വിസമ്മതിച്ചു. സർക്കാരിന്റെ മനോഭാവത്തിൽ തങ്ങൾ ഏറെ നിരാശരാണെന്നും ഡോക്ടർമാർ അറിയിച്ചു. 

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ജോലിക്കു കയറണമെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് ബംഗാളിൽ ജൂനിയർ ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാരിനു കഴിയാത്തത് ബംഗാളിലെ ആരോഗ്യമേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

English Summary:

Kolkata rape-murder case: Junior Doctors Maintain Strike Amid Unwritten Safety Assurances

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com