ADVERTISEMENT

പണ്ടെങ്ങോ വായിച്ച ഒരു വാർത്ത പിന്നീട് വന്നു നോക്കിയപ്പോൾ കാണാതായോ? ഒരു യാത്ര പോകാനുള്ള ദേശത്തെപ്പറ്റിയുള്ള വിവരങ്ങളെല്ലാം ഒരുമിച്ചു വേണോ? ചിക്കന്‍ കൊണ്ടുള്ള കേരള പാചകവിധികൾ വായിക്കണോ? ഇഷ്ടപ്പെട്ട ലേഖകൻ എഴുതിയ വാർത്തകളെല്ലാം ഒരു പേജിൽ ലഭിക്കണോ? എന്തിനും ഇനി മനോരമ ഓൺലൈനിൽ സൗകര്യമുണ്ട്.  

സംഗതി ലളിതം. ടോപ് ന്യൂസിനു മുകളിലായി വരുന്ന ‘ഫൈൻഡ് ഇൻ മനോരമ ഓണ്‍ലൈൻ’ എന്നയിടത്ത് അറിയേണ്ട വിവരങ്ങൾ ടൈപ്പ് ചെയ്യുക. ഞൊടിയിടയിൽ ഫലം ലഭിക്കും. ഇംഗ്ലിഷിലും മലയാളത്തിലും സെർച്ച് ചെയ്യാമെങ്കിലും ഇംഗ്ലിഷിൽ സെർച്ച് ചെയ്യുമ്പോഴാണു മികച്ച ഫലം ലഭിക്കുക. ടൈപ്പിങ് തെറ്റുകൾപോലും മനസ്സിലാക്കി ശരിയായ വിവരങ്ങൾ നൽകും വിധമാണു രൂപകൽപന.  

മനോരമ ഓൺലൈൻ ശേഖരത്തിലുള്ള 10 ലക്ഷത്തിലധികം വാർത്തകളും വിവരങ്ങളും വിഡിയോകളും പോഡ‍് കാസ്റ്റുകളും ഈ സേവനത്തിലൂടെ നിങ്ങൾക്കു ലഭ്യമാകും. മനോരമ ഓൺലൈൻ മൊബൈൽ വെബ്സൈറ്റിലും ലഭ്യമായ ഈ സേവനം അധികം വൈകാതെ മനോരമ ഓൺലൈൻ ന്യൂസ് ആപ്പിലും ലഭിക്കും.

എന്നാൽപ്പിന്നെ തിരയുകയല്ലേ? നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും അറിയിക്കുക customersupport@mm.co.in.

English Summary:

Manorama Online new search feature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com