ADVERTISEMENT

കാർവാർ ( കർണാടക) ∙ ഷിരൂരിൽ‌ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കം 3 പേർക്കായി ഗംഗാവലിപ്പുഴയിൽ ഡ്രജർ ഉപയോഗിച്ച് മണ്ണുനീക്കിയുള്ള തിരച്ചിൽ ഉടൻ. കാർവാറിൽനിന്ന് പുഴയിലൂടെ മഞ്ചുഗുണി പാലത്തിനു സമീപം എത്തിയ ഡ്രജർ ഇന്നലെ രാത്രിയോടെ ഷിരൂരിലേക്ക് പുറപ്പെട്ടു. ലോറി ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ സ്ഥലത്താണ് ആദ്യം മണ്ണുനീക്കി പരിശോധിക്കുക. 

രാവിലെ പത്തരയോടെ ഡ്രജർ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് എത്തിക്കാമെന്നാണ് കരുതുന്നത്. ഇത് നിശ്ചിത സ്ഥാനത്ത് ഉറപ്പിക്കാൻ 4-5 മണിക്കൂർ വേണ്ടി വരും. നാവികസേനയുടെ ഡൈവർമാരുടെ സംഘം  ഉച്ചയ്ക്ക് ശേഷം എത്തിയേക്കും. പുഴയിലെ അടിത്തട്ടിന്റെ സ്ഥിതി വിലയിരുത്തി നാവികസേനയുടെ നിർദേശം കൂടി കണക്കിലെടുത്താണു ജില്ലാ ഭരണകൂടം തുടർനടപടി നിശ്ചയിക്കുക. ജൂൺ 16ന് ആണ് മണ്ണിടിച്ചിലിൽ അർജുനെയും ലോറിയെയും കാണാതായത്.

English Summary:

Search for Arjun: Excavation using dredger likely to begin today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com