ജോലിക്കു പകരം ഭൂമി അഴിമതി: ലാലു പ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി
Mail This Article
×
പട്ന ∙ ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതായി സിബിഐ ഡൽഹിയിലെ പ്രത്യേക കോടതിയിൽ അറിയിച്ചു. കേസിലെ മുപ്പതോളം പ്രതികൾക്കു കൂടി പ്രോസിക്യൂഷൻ അനുമതി നേടുന്നതിനു സിബിഐ രണ്ടാഴ്ച കൂടി സമയം ആവശ്യപ്പെട്ടു. കേസ് ഒക്ടോബർ 15നു വീണ്ടും പരിഗണിക്കുന്നതിനകം പ്രോസിക്യൂഷൻ നടപടികൾ പൂർത്തിയാക്കാൻ കോടതി നിർദേശിച്ചു.
ലാലു യാദവ് കേന്ദ്ര റയിൽവേ മന്ത്രിയായിരിക്കെ റയിൽവേ നിയമനങ്ങൾക്കു പകരം ഉദ്യോഗാർഥികളിൽ നിന്നു ഭൂമി തുച്ഛ വിലയ്ക്കു കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും പേരിൽ എഴുതി വാങ്ങിയെന്നാണു കേസ്.
English Summary:
Land-for-jobs case: Sanctions to prosecute Lalu Prasad obtained, CBI tells court
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.